റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു

Update: 2023-01-06 03:06 GMT
Advertising

റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു. നിസ്‌വയിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസ് സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സാംസ്‌കാരിക, കായിക, യുവജനാകാര്യ വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് അധ്യക്ഷത വഹിച്ചു.

സൈനിക പരേഡിൽ വിവിധ സേനാ വിഭാഗങ്ങൾ സാംസ്‌കാരിക, കായിക, യുവജനാകാര്യ വകുപ്പ് മന്ത്രിക്ക് സല്യൂട്ട് നൽകി. മികച്ച സേവനം കാഴ്ചവെച്ച റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ച മെഡലുകൾ മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ താരിക് സമ്മാനിച്ചു.

രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, കമാൻഡേഴ്‌സ്, സുൽത്താൻ സായുധ സേന, സുരക്ഷാ വിഭാഗം മേധാവികൾ, ആർ.ഒ.പി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എല്ലാ വർഷവും ജനുവരി അഞ്ചിനാണ് ആർ.ഒ.പിയുടെ വാർഷികദിനം ഒമാനിൽ നടക്കാറുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News