യു.എ.ഇ പ്രസിഡൻറ് വിയോഗത്തിൽ ഒമാൻ ഭരണാധികാരി അനുശോചിച്ചു

ആദര സൂചകമായി ഒമാനിൽ വെള്ളിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെയായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Update: 2022-05-13 18:20 GMT
Advertising

ഒമാൻ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു. നിശ്ചയദാർഡ്യത്തോടെയും സ്ഥിരോത്സാഹത്തോടെയും അറബ്, ഇസ്‌ലാമിക രാജ്യങ്ങൾക്കായി സേവനമനുഷ്ഠിക്കുകയും എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാക്കളിൽ ഒരാളായിരുന്നു ശൈഖ് ഖലീഫയെന്ന് ഒമാൻ ഭരണാധികാരി പറഞ്ഞു.

ആദര സൂചകമായി ഒമാനിൽ വെള്ളിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെയായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനും യു.എ.ഇയും തമ്മിൽ നിരവധി മേഖലകളിൽ സഹകരണവും പങ്കാളിത്തവുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത അയൽപക്ക ബന്ധവുമാണുള്ളത്. ഈ സഹൃദ ബന്ധത്തിന് എന്നും പച്ചക്കൊടി കാണിച്ചിരുന്ന ഭരണധികാരിയയായിരുന്നു ശൈഖ് ഖലീഫ. അതിനാൽ ഖലീഫ നഹ്യാന്റെ വേർപാട് ഒമാൻ ജനതയെയും കണ്ണീരണിയിക്കുകയാണ്.

Ruler of Oman condoles on death of UAE President

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News