സലാലയിൽ ഇഖ്‌റഅ് ഫെസ്റ്റ് സംഘടിപ്പിച്ചു

ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയത്തിലെ ശൈഖ് നായിഫ് അഹമ്മദ് ഷൻഫരി മുഖ്യാതിഥിയായിരുന്നു.

Update: 2023-02-13 19:00 GMT

Iqraa fest

മസ്‌കത്ത്: സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ഇഖ്‌റഅ് അക്കാദമി സലാലയിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ്  കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയത്തിലെ ശൈഖ് നായിഫ് അഹമ്മദ് ഷൻഫരി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഇഖ്‌റഅ് അക്കാദമി ചെയർമാൻ ഹുസൈൻ മാസ്റ്റർ കാച്ചിലോടി അധ്യക്ഷത വഹിച്ചു.

അഹ്‌മദ് മുഹമ്മദ് ബാ ഉമർ, രാകേഷ് കുമാർ ജാ, സി.വി സുദർശൻ, നാസർ പെരിങ്ങത്തൂർ, ഗംഗാധരൻ, ജി.സലിം സേട്ട്, കരുണൻ, അബ്ദുൽ അസീസ് ബദർ സമാ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷതാർ, ബാബു കുറ്റ്യാടി, ഗോപൻ അയിരൂർ, ഡോ. ഷാജിദ് മരുതോറ തുടങ്ങി വിവിധ സംഘടനാ നേതാക്കൾ അതിഥികളായിരുന്നു.

Advertising
Advertising

വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നൊരുക്കിയ വിവിധ കലാപരിപാടികൾ വർണാഭമായിരുന്നു. ന്യത്തങ്ങൾ, ഒപ്പന, സ്‌കിറ്റ്, മിമിക്രി, മുട്ടിപ്പാട്ട്, നസ്‌റിയ തിക്കോടി നയിച്ച ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി. അധ്യാപകരായ ഡോ. അജിത് ഗോവാണ്ടേ സ്വാഗതവും ഫെമിന ഫൈസൽ നന്ദിയും പറഞ്ഞു.

സാലിഹ് തലശ്ശേരി, നൗഫൽ കായക്കൊടി, റസാഖ്, ഷൗക്കത്ത് വയനാട്, മൊയ്ദു മയ്യിൽ, സൈഫുദ്ധീൻ തലശ്ശേരി, നിസാർ കാച്ചിലോടി, യൂനുസ് കാപ്പാട് എന്നിവർ നേത്യത്വം നൽകി. പരിപാടി വീക്ഷിക്കാനായി നൂറുകണക്കിനാളുകളാണ് എത്തിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News