സലാല എൻ.എസ്‌.എസ്‌, മന്നം ജയന്തി ആഘോഷം മാർച്ച്‌ 27 ന്

Update: 2026-01-28 13:30 GMT
Editor : razinabdulazeez | By : Web Desk

സലാല: എൻ.എസ്‌.എസ്‌ സലാല എല്ലാ വർഷവും വിപുലമായ രീതിയിൽ ആഘോഷിക്കുന്ന മന്നം ജയന്തി ഈ വർഷത്തേത്‌ മാർച്ച്‌ 27ന് നടക്കും. സുൽത്താൻ ഖാബൂസ്‌ യൂത്ത്‌ കോപ്ലക്സിൽ വൈകിട്ട്‌ 6 നാണ് പരിപാടി. നാട്ടിൽ നിന്നെത്തുന്ന സംഗീത ബാന്റ്‌ അരോഹിയും സലാലയിലെ കലാകാരന്മാരും കലാപരിപാടിക്ക്‌ നേതൃത്വം നൽകും. പരിപാടിയുടെ ഫ്‌ളയർ പ്രകാശനം നടന്നു. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങൾ സംബന്ധിച്ചു. ഭാരവാഹികളായ ദിൽരാജ്‌ നായർ, മണികണ്ഠൻ നായർ, ഷിജു നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News