സലാല എസ്‌കെഎസ്എസ്എഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു
അബ്ദുല്ല അനിവരി പ്രസിഡന്റ്
Update: 2025-08-10 06:38 GMT
സലാല: സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ല അൻവരി പ്രസിഡന്റും സനീഷ് കോട്ടക്കൽ ജനറൽ സെക്രട്ടറിയും ഷാനവാസ് കാഞ്ഞിരോട് ട്രഷററുമാണ്.
മദ്രസത്തുസുന്നിയ്യയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറൽ ബോഡി എസ്‌ഐസി ചെയർമാൻ അബ്ദുലത്തീഫ് ഫൈസി തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. അബ്ബാസ് മുസ്‌ലിയാർ, മുസ്തഫ അരീക്കോട് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സലാല കെഎംസിസി പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി, എസ്‌ഐസി ആക്ടിംഗ് പ്രസിഡന്റ് ഹമീദ് ഫൈസി തളിക്കര, സെക്രട്ടറി റഈസ് ശിവപുരം, മൊയ്തീൻ കുട്ടി ഫൈസി എന്നിവർ സംസാരിച്ചു. റഹ്‌മത്തുള്ള മാഷ് സ്വാഗതവും സനീഷ് കോട്ടക്കൽ നന്ദിയും പറഞ്ഞു.