2025 രണ്ടാം പാദത്തില്‍ 88% ഓണ്‍-ടൈം പെര്‍ഫോമന്‍സ്; സമയനിഷ്ഠ പാലിച്ച് സലാം എയര്‍

ആദ്യ പാദത്തില്‍ 78 ശതമാനമായിരുന്നു ഓണ്‍-ടൈം പെര്‍ഫോമന്‍സ്

Update: 2025-07-03 06:39 GMT

മസ്‌കത്ത്: 2025 ലെ രണ്ടാം പാദത്തില്‍ 88% ഓണ്‍-ടൈം പെര്‍ഫോമന്‍സ് കൈവരിച്ച് ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍. 2025 ലെ രണ്ടാം പാദത്തിലെ ഓണ്‍-ടൈം പെര്‍ഫോമന്‍സ് (OTP) ഡാറ്റ ഇന്നാണ് പുറത്തുവിട്ടത്.

വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് ഓണ്‍-ടൈം പെര്‍ഫോമന്‍സ് -ഒടിപി നിരക്ക്. കൂടാതെ ഒരു എയര്‍ലൈനിന്റെ ഉപഭോക്താക്കളോടുള്ള കൃത്യനിഷ്ഠത നിറവേറ്റാനുള്ള കഴിവിന്റെ സൂചകവുമാണിത്.

2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സലാം എയര്‍ 5,144 വിമാന സര്‍വീസുകളാണ് നടത്തിയത്. 7,12,610 യാത്രക്കാര്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി. സര്‍വീസുകളില്‍ 88 ശതമാനം ഓണ്‍-ടൈം പെര്‍ഫോമന്‍സ് നിരക്ക് കൈവരിച്ചു.

Advertising
Advertising


വര്‍ഷത്തിലെ ആദ്യ പാദത്തില്‍, ഓണ്‍-ടൈം പെര്‍ഫോമന്‍സ് 78 ശതമാനമായിരുന്നു. ഇതിനെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഗണ്യമായ വര്‍ധനവാണ് കൈവരിച്ചത്. സമീപകാലത്ത് മേഖല നേരിടുന്ന പ്രവര്‍ത്തനപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ക്കിടയിലും കൃത്യനിഷ്ഠ പാലിക്കുന്നതിനുള്ള എയര്‍ലൈനിന്റെ പ്രതിബദ്ധത ഇത് അടിവരയിടുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News