മസ്കത്ത്- കോഴിക്കോട് സർവീസുകളുടെ എണ്ണം വർധിപ്പിച്ച് സലാം എയർ

വെള്ളിയാഴ്ചകളിൽ ഓരോ സർവീസുകളാണ് അധികമായി ചേർത്തത്

Update: 2025-10-14 16:55 GMT

മസ്കത്ത്: മസ്‌കത്ത്- കോഴിക്കോട് സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. വെള്ളിയാഴ്ചകളിൽ ഓരോ സർവീസുകളാണ് അധികമായി ഉൾപ്പെടുത്തിയത്. ആഴ്ചയിൽ എല്ലാ ദിവസവും രാത്രി 10.55നാണ് മസ്‌കത്തിൽ നിന്ന് പതിവ് വിമാനം പുറപ്പെടുന്നത്. വെള്ളിയാഴ്ചകളിൽ വൈകിട്ട് അഞ്ച് മണിക്കും സർവീസുണ്ടാകും. കോഴിക്കോട് നിന്ന് പുലർച്ചെ 4.50നാണ് പതിവ് വിമാനം. വെള്ളിയാഴ്ചകളിൽ രാത്രി 10.45നാണ് അധിക സർവീസ്. ഡിസംബർ വരെയാണ് നിലവിൽ അധിക സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട് നിന്ന് വരുന്നവർക്ക് മസ്‌കത്ത് വഴി ജിദ്ദ, റിയാദ്, ദമാം, കുവൈത്ത്, ദോഹ എന്നീ വിമാനത്താവളങ്ങളിലേക്ക് കണക്ഷൻ വിമാന സർവീസുകളും ലഭ്യമാണ്. നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിവിധ സർവീസുകൾ കുറക്കുകയും ഇൻഡിഗോ ഡിസംബർ വരെ വിവിധ സർവീസുകൾ താത്കാലികമായി നിർത്തുകയും ചെയ്ത സാഹചര്യത്തിൽ സലാം എയറിന്റെ കോഴിക്കോട്- മസ്‌കത്ത് സർവീസ് ഗൾഫ് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News