ഖരീഫ് സീസൺ: സുഹാർ-സലാല റൂട്ടിൽ പ്രതിദിന സർവീസുമായി സലാം എയർ

സർവീസ് ജൂലൈ 15 മുതൽ

Update: 2025-06-18 16:03 GMT

മസ്‌കത്ത്: ഖരീഫ് സീസൺ ആരംഭിക്കാനിരിക്കെ ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പ്രതിദിന സർവീസുമായി സലാം എയർ. ജൂലൈ 15 മുതലാണ് സുഹാർ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് സലാം എയർ സർവീസ് ആരംഭിക്കുന്നത്. വടക്കൻ ബാത്തിന മേഖലയിൽനിന്നുള്ള ഖരീഫ് സന്ദർശകർക്ക് വലിയ ആശ്വാസമാകും പുതിയ സലാല സർവീസ്.

ജൂൺ 21 ന് ആരംഭിക്കുന്ന ഒമാനിലെ ഏറ്റവും വലിയ ടൂറിസം സീസണിനായി ഒരുങ്ങുകയാണ് ദോഫാർ. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തുനിന്നും ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്.

സീസൺ ആരംഭിക്കാനിരിക്കെ ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പ്രതിദിന സർവീസുമായി സലാം എയർ ഒരുങ്ങുന്നു എന്നതാണ് വിനോദ സഞ്ചാരികൾക്ക് ആഹ്ലാദം പകരുന്ന വാർത്ത. ജൂലൈ 15 മുതലാണ് സുഹാർ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് സലാം എയർ സർവീസ് ആരംഭിക്കുന്നത്, വടക്കൻ ബാത്തിന മേഖലയിലെ ഖരീഫ് സന്ദർശകർക്ക് ഇത് വലിയ ആശ്വാസമാകും കാരണം ഖാബൂറ, സഹം, സുഹാർ, ഫലജ്, ബുറൈമി എന്നിവിടങ്ങളിൽനിന്ന് ഖരീഫ് സീസൺ സമയത്ത് നിരവധി പേർ സലാലയിലേക്ക് എത്താറുണ്ട്. അവർക്ക് മസ്‌കത്ത് എയർപോർട്ടിൽ പോകാതെ സുഹാറിൽനിന്ന് നേരിട്ട് സലാലയിലേക്കെത്താം. മുപ്പത് റിയാലിൽ താഴെ ആണ് ഒരുവശത്തേക്കുള്ള യാത്രക്ക് ഈടാക്കുന്നത്.

അതേസമയം ഈ വർഷത്തെ ഖരീഫ് സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും നവീകരിച്ച സൗകര്യങ്ങളും ദോഫാർ മുനിസിപ്പാലിറ്റീ ഒരുക്കിയിട്ടുണ്ട്. ഇത്തീൻ സ്‌ക്വയർ, അൽ സാദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നിങ്ങനെ അഞ്ച് പ്രധന സ്ഥലങ്ങളിലായിരിക്കും പരിപാടികളും പ്രവർത്തനങ്ങളും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News