ഒമാനിലെ സീബ് ഇന്ത്യൻ സ്‌കൂൾ അധ്യാപിക നാട്ടിൽ നിര്യാതയായി
തിരുവനന്തപുരം നാട്ടയം വട്ടിയൂർകാവ് സ്വദേശിനി ലേഖ ജാക്ക്സൻ (53) ആണ് മരണപ്പെട്ടത്
Update: 2025-07-21 12:31 GMT
മസ്‌കത്ത്: സീബ് ഇന്ത്യൻ സ്‌കൂൾ അധ്യാപിക നാട്ടിൽ നിര്യാതയായി. തിരുവനന്തപുരം നാട്ടയം വട്ടിയൂർകാവ് സ്വദേശിനി ലേഖ ജാക്ക്സൻ (53) ആണ് മരണപ്പെട്ടത്. കാൻസർ ബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്നു. 17 വർഷത്തോളമായി സംഗീത വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ലേഖ ജാക്ക്സൺ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപികയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് അസുഖം തിരിച്ചറിയുന്നതും നാട്ടിലേക്ക് ചികിത്സാവശ്യാർത്ഥം പോകുന്നതും. പിതാവ്: രവീന്ദ്രൻ നായർ, മാതാവ്: സുഭദ്ര. ഭർത്താവ്: ജാക്ക്സൺ. മക്കൾ: നേഹ ജാക്ക്സൺ, നിധി ജാക്ക്സൺ.