സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; എഫ്.സി മൊബേല ജേതാക്കൾ

ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ജി.എഫ്.സി അസൈബയെയാണ് പരാജയപ്പെടുത്തിയത്

Update: 2022-10-22 15:56 GMT
Editor : banuisahak | By : Web Desk
Advertising

മസ്‌ക്കത്ത്: ഒമാനിൽ എഫ്.സി ബ്രദേഴ്സ് ബർക്ക സംഘടിപ്പിച്ച ഒമ്പതാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്.സി മൊബേല ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ ജി.എഫ്.സി അസൈബയെയാണ് പരാജയപ്പെടുത്തിയത്. കളിയുടെ മുഴുവൻ സമയവും ഇരു ടീമുകളും ഒരു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ പ്രഖ്യാപിച്ചത്.

റോയൽ സീബിനെ മറികടന്ന് ബർക്ക ബംഗ്ല എഫ്.സി മൂന്നാംസ്ഥാനം കരസ്ഥമാക്കി.ടൂർണമെന്‍റിലെ മികച്ച ടീമായി റോയൽ സീബിനെ തിരഞ്ഞെടുത്തു. എഫ്.സി മൊബേലയുടെ താരങ്ങളായ സുഹൈലിനെ മികച്ച കളിക്കാരനായും അജ്മൽ മികച്ച ഗോളിയായും തിരഞ്ഞെടുത്തു. റോയൽ സീബിലെ ഫഹദാണ് മികച്ച ഡിഫെൻഡർ.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News