ഷാഹിൻ; ഒമാനിൽ ഇവി ചാർജിംഗിന് ഏകീകൃത ആപ്പ്

പേര് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

Update: 2025-08-26 08:59 GMT

മസ്‌കത്ത്: ഒമാനിലെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗിനുള്ള ഏകീകൃത ദേശീയ ആപ്ലിക്കേഷന്റെ പേര് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുജന പങ്കാളിത്ത കാമ്പയിനിലൂടെ തിരഞ്ഞെടുത്ത 'ഷാഹിൻ' എന്ന പേരാണ് പ്രഖ്യാപിച്ചത്. ആപ്ലിക്കേഷന്റെ വിഷ്വൽ ഐഡന്റിറ്റി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹന ചാർജിംഗ് ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി, ഒരൊറ്റ ആപ്ലിക്കേഷനിലൂടെ എല്ലാ ചാർജിംഗ് സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഏകീകൃത ദേശീയ പ്ലാറ്റ്ഫോമായിരിക്കും ഷാഹിൻ. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

Advertising
Advertising

ദേശീയ സുസ്ഥിരതാ ശ്രമങ്ങളിൽ ഇ-പങ്കാളിത്തം വർധിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സംരംഭം. പേര് നിർദേശിക്കാനുള്ള കാമ്പയിനിൽ 144 പേർ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു.

വിവിധ മേഖലകളിൽ നെറ്റ്-സീറോ എമിഷൻ നേടുന്നതിനുള്ള സംരംഭങ്ങളും പദ്ധതികളും മന്ത്രാലയം നടപ്പാക്കിവരികയാണ്. പൊതുഗതാഗതത്തിൽ ജൈവ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. 2024 അവസാനത്തോടെ 150-ലധികം ചാർജറുകൾ സ്ഥാപിച്ച് ഇലക്ട്രിക് വാഹന ചാർജറുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി. ഉദ്വമനം കുറയ്ക്കുന്നതിനുള്ള സ്മാർട്ട് സംവിധാനങ്ങൾ നടപ്പാക്കുകയും പൈലറ്റ് ഹൈഡ്രജൻ-പവർ വാഹനങ്ങൾ പുറത്തിറക്കുകയും ചെയ്തു. 2024-ൽ സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 1,500 കവിഞ്ഞിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News