ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ മെഗാ വിജയിയെ പ്രഖ്യാപിച്ചു

Update: 2023-05-08 19:26 GMT

റമദാന്റെ ഭാഗമായി ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ പ്രമോഷന്റെ മെഗാ വിജയിയെ പ്രഖ്യാപിച്ചു. ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ പ്രമോഷനൽ കാമ്പയിനിൽ 281 ഉപഭോക്താക്കൾക് 100,000 റിയാലിന്റെ ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമായിരുന്നു ഒരുക്കിയിരുന്നത്.

ഗ്രാന്റ് പ്രൈസിന് മുനീർ അൽ ബലൂഷി അർഹനായി. താരഖ് ഹമദ് അൽ തോബി, മനൽ സദ്ജാലി, സലേം അബ്ദുല്ല അൽ മുഖ്ബാലി, അബ്ദുല്ല അബ്ദുല്ല, എം. നരേഷ്, ഇസ്സാം അലി, അഹമ്മദ് നാസർ അൽ ഹബ്സി, ലവ്കുഷ് വർമ് എന്നിവർ പ്രതിവാര 5000 റിയാലിന്റെ ക്യാഷ് പ്രൈസും സ്വന്തമാക്കി.

Advertising
Advertising

ബൗഷർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ മാനേജ്‌മെന്റ് പ്രതിനിധികൾ, കുടുംബങ്ങൾ, സ്റ്റാഫ് എന്നിവർ സംബന്ധിച്ചു.

മെഗാ സമ്മാന വിജയിയെയും ഷോപ്പ് ആൻഡ് വിൻ പ്രമോഷന്റെ മറ്റെല്ലാ വിജയികളെയും അഭിനന്ദിക്കുകയാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി അനന്ത് പറഞ്ഞു.

ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങളും വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങളും നൽകാൻ ലുലു നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ്‌സ് ഒമാൻ റീജിയനൽ ഡയരക്ടർ കെ.എ ഷബീർ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News