എസ്.ഐ.സി സലാലയിൽ മീലാദ് സംഗമം സംഘടിപ്പിച്ചു
ഷാജഹാൻ റഹ്‌മാനി മുഖ്യപ്രഭാഷണം നടത്തി
Update: 2025-09-11 17:10 GMT
സലാല: 'സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം' എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച് വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സലാല മസ്ജിദ് ഉമർ റവാസിൽ മീലാദ് സംഗമം സംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂർ ഉദ്ഘടാനം നിർവഹിച്ചു. എസ്.ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. ഷാജഹാൻ റഹ്‌മാനി മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസി പ്രസിഡന്റ് വി.പി. അബ്ദു സലാം ഹാജി, എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് അബ്ദുല്ല അൻവരി എന്നിവർ സംസാരിച്ചു. റയീസ് ശിവപുരം സ്വാഗതവും റഹ്‌മത്തുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു. നൂറു കണക്കിനാളുകൾ സംബന്ധിച്ചു.