Writer - razinabdulazeez
razinab@321
സലാല: എസ്.കെ.എസ്.എസ്.എഫ് വിദ്യാർത്ഥികൾക്കായി 'കുരുന്നു കൂട്ടം' എന്ന പേരിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദാരീസ് ഫാം ഹൗസിൽ നടന്ന പരിപാടി മുൻ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് അബുദുള്ള അൻവരി അധ്യക്ഷത വഹിച്ചു .
ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നു വിഭാഗങ്ങളിലായി കളറിംഗ്, ഗെയിംസ്, ക്വിസ് എന്നിവയിൽ മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മോട്ടിവേറ്ററായ ബഷീർ എടത്ത് വിദ്യാർത്ഥികളുമായി സംവദിച്ചു. സുകൃതവഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് അർത്ഥപൂർണമായ ജീവിതം സാധ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു.
അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂർ, അബ്ദുൽ ഹമീദ് ഫൈസി, വി.പി. അബ്ദുൽ സലാം ഹാജി, കൗൺസിലർ അബ്ദുൽ ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. റഹ്മത്തുള്ള മാസ്റ്റർ, അബ്ദുൽ റസാഖ്, അബ്ദുൽ ഫാത്ത്‌ഹ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷുഹൈബ് മാസ്റ്റർ, സനീഷ് കോട്ടക്കൽ, ഷാനവാസ്, അബ്ബാസ് മുസ്‌ലിയാർ, ജാബിർ ശരീഫ്, നവാസ് ആലത്തുർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.