ഒമാൻ സുൽത്താൻ ഒമാനി ബിസിനസ്സ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ചെറുകിട ഇടത്തരം സംരംഭകരെയും സ്റ്റാർട്ടപ്പ് കമ്പനികളെയും ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം സുൽത്താൻ ചൂണ്ടികാട്ടി.

Update: 2023-03-01 18:33 GMT

ഒമാൻ സുൽത്താൻ ഒമാനി ബിസിനസ്സ് ഉടമകളുമായി നടത്തിയ കൂടിക്കാഴ്ച 

മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനി ബിസിനസ്സ് ഉടമകളുമായും നിരവധി സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. അൽ ആലം പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിഷൻ 2040 പ്രകാരമുള്ള സമഗ്ര വികസന പ്രക്രിയ തുടരാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സുൽത്താൻ സംസാരിച്ചു.

ഒമാനിൽ സ്വകാര്യ മേഖലക്ക് വലിയ ശ്രദ്ധ നൽകുന്നുണ്ടെന്നും സർക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെ പറ്റിയും സുൽത്താൻ പറഞ്ഞു. ഒമാനി സമ്പദ്‌വ്യവസ്ഥയുടെ ഭാവി അഭിലാഷങ്ങൾ കൈവരിക്കുന്നതിന് സ്വകാര്യ മേഖലയും ബിസിനസ്സ് ഉടമകളും വഹിച്ച പങ്കിനെ സുൽത്താൻ പ്രശംസിച്ചു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒമാനിൽ ബിസിനസ്സ് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത പറ്റിയും സുൽത്താൻ കൂടിക്കാഴ്ചയിൽ പറഞ്ഞു.

Advertising
Advertising

ഒമാനിലെ ചെറുകിട ഇടത്തരം സംരംഭകരെയും സ്റ്റാർട്ടപ്പ് കമ്പനികളെയും ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം സുൽത്താൻ ചൂണ്ടികാട്ടി. അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പാക്കേജുകൾ, സർക്കാർ സ്വീകരിച്ച നിരവധി പരിപാടികൾ എന്നിവ പ്രയോജനപ്പെടുത്താൻ ബിസിനസ്സ് ഉടമകളെയും സംരംഭകരെയും സുൽത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News