ഈജിപ്തിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിൽ തിരിച്ചെത്തി

ഈജിപ്തിന്റെ ഏറ്റവും പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദി നൈൽ' നൽകി ഒമാൻ സുൽത്താനെ ആദരിച്ചു

Update: 2023-05-22 18:39 GMT
Advertising

ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന- മൂലധനനികുതി വെട്ടിപ്പും തടയുന്നതിനുമുള്ള കരാറിൽ ഒപ്പുവച്ച് ഒമാനും ഈജിപ്തും. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഈജിപ്ത് സന്ദർശനത്തിന്‍റെ ഭാഗമായാണ് കരാറിൽ എത്തിയത്.

ഒമാനിലെ നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി ഒമാനി-ഈജിപ്ഷ്യൻ ബിസിനസ് ഫോറം കൈറോയിൽ യോഗം ചേർന്നു. കൈറോയിലെ അൽ-ഇത്തിഹാദിയ കൊട്ടാരത്തിൽ ഒമാനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ കാര്യങ്ങളെ കുറിച്ചും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങളെ പറ്റിയും ചർച്ച ചെയ്തു.

ഈജിപ്തിന്റെ ഏറ്റവും പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദി നൈൽ' നൽകി ഒമാൻ സുൽത്താനെ ആദരിച്ചു. 'ഒമാൻ ഫസ്റ്റ് ഓർഡർ' ബഹുമതി നൽകിയാണ് ഈജിപ്ത് പ്രസിഡന്‍റിനെ ഒമാൻ സുൽത്താൻ ആദരിച്ചത്. ഈജിപ്തിലെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിൽ തിരിച്ചെത്തി. കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News