ഇറാഖ് പ്രസിഡന്റിന് ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ

രാജ്യത്തിനും ഇറാഖി ജനതക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും സുല്‍ത്താന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു

Update: 2022-10-14 16:41 GMT
Editor : banuisahak | By : Web Desk

ഇറാഖിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അബ്ദുല്‍ ലത്വീഫ് റാഷിദിന് ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആശംസകള്‍ നേര്‍ന്നു. രാജ്യത്തിനും ഇറാഖി ജനതക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും സുല്‍ത്താന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. കുർദിഷ് രാഷ്ട്രീയ നേതാവായ അബ്ദുൽ ലത്തീഫ് 2003-2010 കാലഘട്ടത്തിൽ ഇറാഖിലെ ജലവിഭവ മന്ത്രിയായിരുന്നു. ബ്രിട്ടനിൽ നിന്നാണ് എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News