ചാൾസ് മൂന്നാമന് ഒമാൻ സുൽത്താൻ ആശംസ നേർന്നു
ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം കൂടുതൽ വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുൽത്താൻ ആംശസാ സന്ദേശത്തിൽ പറഞ്ഞു
Update: 2022-09-10 17:40 GMT
ബ്രിട്ടന്‍റെ പുതിയ രാജാവായി സ്ഥാനമേറ്റ ചാൾസ് മൂന്നാമന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു. ബ്രിട്ടീഷ് ജനതയെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ വിജയിക്കട്ടെ എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം കൂടുതൽ വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുൽത്താൻ ആംശസ സന്ദേശത്തിൽ പറഞ്ഞു.