സൗദി സന്ദര്‍ശനത്തിനൊരുങ്ങി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്

അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിത്.

Update: 2021-07-09 18:10 GMT
Editor : Suhail | By : Web Desk
Advertising

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഞായറാഴ്ച സൗദി അറേബ്യ സന്ദർശിക്കും. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് സന്ദർശനം.

ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒത്തുള്ളതും പൊതുതാൽപര്യങ്ങളുടെ വളർച്ചക്ക് സഹായകരമായതുമായ സഹകരണ സാധ്യതകൾ സുൽത്താന്‍റെ സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നും ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധ കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് അടക്കം ഉന്നതതല സംഘവും സുൽത്താനെ സൗദി അറേബ്യയിലേക്ക് അനുഗമിക്കും.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News