സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷം

1970 ജൂലൈ 23ന് സുൽത്താൻ ഖാബൂസ് ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽ അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ, ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് തുടർന്നുള്ള അമ്പത് വർഷകാലം സാക്ഷ്യം വഹിച്ചത്

Update: 2023-01-10 16:19 GMT

ആധുനിക ഒമാന്‍റെ ശിൽപി എന്ന് വിശേഷിപ്പിക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. നയതന്ത്രജ്ഞൻ, സമാധാനകാംക്ഷി തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്കർഹനായ പ്രിയ ഭരണാധികാരിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു.

1970 ജൂലൈ 23ന് ഭരണസാരഥ്യം സുൽത്താൻ ഖാബൂസ് ഏറ്റെടുക്കുമ്പോൾ അറബ് മേഖലയിൽപോലും അധികമാരും അറിയാത്ത രാജ്യമായിരുന്നു ഒമാൻ. ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് തുടർന്നുള്ള അമ്പത് വർഷകാലം ഒമാൻ സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്‍റെ എണ്ണ സമ്പത്ത് വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി ഉപയോഗിച്ചതോടെ ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുതലും അദ്ദേഹത്തെ തേടിയെത്തി.

Advertising
Advertising

അടിസ്ഥാന സൗകര്യ വികസനത്തിന് വിദ്യാഭ്യാസത്തിനും പൗരന്മാരുടെ ആരോഗ്യത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമാണ് സുൽത്താൻ തുടർന്നുള്ള ഭരണത്തിൽ ഊന്നല്‍ നൽകിയത്. ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തി പോന്നു. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിന്നു. പശ്ചിമേഷ്യൻ സമാധാനത്തിനു അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി മഹാത്മാ ഗാന്ധി സമാധാന പുരസ്‌കാരം സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‌ നൽകിയിട്ടുണ്ട്. സുൽത്താൻ ഖാബൂസിന്‍റെ പിൻഗാമിയായി വന്ന സുൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള യജ്ഞത്തിലാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News