ഫാസ് അക്കാദമി സലാലയിൽ സമ്മർക്യാമ്പ്
ജൂൺ ഒന്ന് മുതൽ ജുലൈ 19 വരെയാണ് ക്യാമ്പ്
സലാല: സ്‌കൂൾ അവധിക്കാലത്ത് വിദ്യാർഥികൾക്കായി ഫാസ് അക്കാദമി സമ്മർ ക്യാമ്പ് ഒരുക്കുന്നു. ജൂൺ ഒന്ന് മുതൽ ജുലൈ 19 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഫുട്‌ബോൾ, ക്രിക്കറ്റ് എന്നിവയിലാണ് പരിശീലനം നൽകുക. നാട്ടിൽ നിന്നെത്തിയ മുൻ സന്തോഷ് ട്രോഫി താരം സുബൈർ കെ.പി. മുഖ്യ പരിശീലനകനാണ്. ലോയ്ഡ് കെല്ലർ, ഫിറ്റ്‌നസ് ട്രെയിനർ ദേവിക, സഫ്‌വാൻ, സൈക്കോളജിസ്റ്റ് സൂഫിയ എന്നിവരുടെ സേവനവും ലഭ്യമാണ്. അമീർ കല്ലാച്ചി, മഹീൻ എന്നിവരാണ് കോർഡിനേറ്റർമാർ.
ആഴ്ചയിൽ അഞ്ച് ദിവസം കുട്ടികൾ സൗകര്യപ്രദമായ വൈകിട്ട് അഞ്ച് മുതൽ ഒമ്പത് വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ പത്ത് വരെയുമാണ് പരിശീലനമെന്ന് ഡയറക്ടർ ജംഷാദ് അലി പറഞ്ഞു. സ്ത്രീകൾക്കും ചെറിയ കുട്ടികൾക്കുമായി പ്രത്യേക സെഷനുമുണ്ട്. എല്ലാ രാജ്യക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 98032828, 79549800