വിസ തട്ടിപ്പിൽ കുടുങ്ങി ഒമാനിലെത്തിയ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു

കൈരളി ഒമാനിന്റെ സഹായത്തോടെ 11 പേർക്ക് ഈമാസം 15ന് നാട്ടിലേക്ക് തിരിക്കാൻ ഉള്ള ടിക്കറ്റ് നൽകി

Update: 2022-08-11 18:21 GMT
Editor : afsal137 | By : Web Desk
Advertising

മസ്‌കത്ത്: കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ച് കബളിപ്പിക്കപ്പെട്ട മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. മീഡിയ വൺ ന്യൂസ് ശ്രദ്ധയിൽ പെട്ടതോടെ വിവിധ സന്നദ്ധ സംഘടനകൾ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. തൃശൂർ, എറണാകുളം സ്വദേശികളായ 21 പേരാണ് ഒമാനിലെ ബിദിയയിൽ കുടുങ്ങിയത്. കൈരളി ഒമാനിന്റെ സഹായത്തോടെ 11 പേർക്ക് ഈമാസം 15ന് നാട്ടിലേക്ക് തിരിക്കാൻ ഉള്ള ടിക്കറ്റ് നൽകി.

സന്നദ്ധ സംഘടനയായ സോഷ്യൽ ഫോറം ഒമാനിന്റെ സഹായത്തോടെയും നാട്ടിൽ നിന്ന് പണം വരുത്തിയും ആറുപേർക്ക് വിസ പുതുക്കി. ആറുപേരുടെ പാസ്‌പോർട്ട് വിട്ടുകിട്ടുന്നതിന് 340 റിയാൽ വീതം പിഴയൊടുക്കണം. ഇവർക്ക് ഔട്ട്പാസ് ലഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിച്ചെന്നും ബാക്കി നാലുപേർക്ക് വേറെ ജോലി ലഭിച്ചതിനാൽ പുതിയ വിസയിലേക്ക് മാറാൻ കഴിയുമെന്നും ഇവർ പറയുന്നു.

വൈപ്പിൻ സ്വദേശിയായ മജീഷിന് 27,500 രൂപ നൽകിയാണ് ഇവർ ഒമാനിലേക്ക് എത്തിയത്. ഷംസുദ്ദീൻ എന്നയാളുടെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് മജീഷ് തുക വാങ്ങിയത്. 450 വില്ലകളുടെ പ്രോജക്ട് ഉണ്ടെന്ന് പറഞ്ഞ് ഒമാനിലെത്തിച്ചെങ്കിലും ഇവിടെ എത്തിയപ്പോൾ കമ്പനി പോലുമില്ലായെന്ന് ഇവർ പറയുന്നു. വിസ സ്റ്റാമ്പ് ചെയ്യുന്നതിനായി ഓരോരുത്തരിൽ നിന്നും 500 റിയാൽ ഷംസുദ്ദീൻ വാങ്ങിയെന്നും ഇന്ത്യൻ എംബസി, കാബൂറയിലെ റോയൽ ഒമാൻ പൊലീസ്, സുവൈഖ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഇവർ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News