ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് വാർഷികം ആഘോഷിച്ചു

ശൈഖ് ഫാരിഖ് അഹമ്മദ് മസൻ, എം.പി. വിനോബ എന്നിവർ അതിഥികളായി

Update: 2025-02-10 10:02 GMT

തുംറൈത്ത്: ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് 14ാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൗര പ്രമുഖൻ ശൈഖ് ഫാരിഖ് അഹമ്മദ് മസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.ഒ.ഡി എഡ്യൂക്കേഷൻ അഡൈ്വസർ എം.പി. വിനോബ വിശിഷ്ടാതിഥിയായി.

സ്‌കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഹട്ടി, ഹെഡ്മിസ്ട്രസ് രേഖാ പ്രശാന്ത് എന്നിവർ സംബന്ധിച്ചു. നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും നടന്നു. ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി ലഘു നാടകം, മൈം, നാടൻ പാട്ട്, നൃത്ത -നൃത്ത്യങ്ങൾ എന്നിവ അരങ്ങേറി.

രാജേഷ് ലാസർ, രഞ്ജിത് സിംഗ്, നൂർ അൽ ഷിഫാ ഹോസ്പിറ്റൽ പ്രതിനിധി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. വിദ്യാർഥികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ, ഇന്ത്യൻ സ്‌കൂൾ സലാല പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, പ്രിൻസിപ്പൽ ദീപക് പഠാൻകർ, വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികളായ ബിനു പിള്ള, അബ്ദുൽ സലാം, ഷജീർ ഖാൻ, രാജേഷ് പട്ടോണ, പ്രസാദ് സി വിജയൻ എന്നിവർ പങ്കെടുത്തു.

കോ-ഓർഡിനേറ്റർ സൻജു ജോഷില, ഷൈനി രാജൻ, മമത ബാലകൃഷ്ണൻ, പ്രീതി എസ് ഉണ്ണിത്താൻ, സന്നു ഹർഷ്, രാജി രാജൻ, രേഷ്മ സിജോയ്, രാജി മനു, ഗായത്രി ജോഷി എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News