ഒമാൻ സന്ദർശനം പൂർത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് മടങ്ങി

ഒമാനും-യു.എ.ഇയും തമ്മിൽ വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളില്‍ ഒപ്പുവെച്ചു

Update: 2022-09-28 18:36 GMT
Advertising

രണ്ട് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനം പൂർത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് മടങ്ങി. ഒമാനും-യു.എ.ഇയും തമ്മിൽ വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളിലും ഒപ്പുവെച്ചു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി അൽ ആലം പാലസിൽ നടന്ന ചടങ്ങിലാണ് കരാറിലൊപ്പുവെച്ചത്.

ഊർജം, ഗതാഗതം, വാർത്താവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്രഗതാഗതം തുടങ്ങി വിവിധങ്ങളായ 16 കരാറുകളിലും ഒമാനും യു.എ.ഇയും ഒപ്പുവെച്ചു.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നത ബഹുമതികൾ പരസ്പരം കൈമാറി . സുൽത്താൻ ഹൈതം ബിൻ താരിഖിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' നൽകിയാണ് ആദരിച്ചത്.സുൽത്താനേറ്റിന്‍റെ ഏറ്റവും വലിയ ഉന്നത ബഹുമതിയായ 'അൽ സഈദ് ഓർഡർ' ശൈഖ് മുഹമ്മദ് ബിൻ സായിദിന് സുൽത്താനും സമ്മാനിച്ചു.ഒമാൻ സന്ദർശനത്തിനെത്തിയ യു.എ.ഇ ഭരണാധികാരി നാഷണൽ മ്യൂസിയം സന്ദർശിച്ചു. വിവിധ മേഖലകളിൽ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപിച്ചാണ് യു.എ.ഇ ഭരണാധികാരി ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News