ഫാസ്-ജിഗോൾഡ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ യുണൈറ്റഡ് ഇലവൻ ജേതാക്കൾ

ഫൈനലിൽ പാക്കിസ്താൻ സ്‌കൂളിനെയാണ് യുണൈറ്റഡ് ഇലവൻ തോൽപിച്ചത്

Update: 2025-05-24 11:46 GMT
Editor : Thameem CP | By : Web Desk

സലാല: ഫാസ് അക്കാദമി, ജിഗോൾഡ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ യുണൈറ്റഡ് ഇലവന് മിന്നും ജയം. ഇന്ത്യ പാക് ഫൈനൽ പോലെ വാശിയേറിയ മത്സരമാണ് അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്നത്. ആദ്യ ബാറ്റ് ചെയ്ത പാക്കിസ്താൻ സ്‌കൂൾ ടീം നിശ്ചിത പത്ത് ഓവറിൽ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തു. പിന്തുടർന്ന യുണൈറ്റഡ് ഇലവൻ 9.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ഇരു ടീമുകളെയും പ്രോത്സാഹിപ്പിക്കാൻ ഇന്ത്യക്കാരും, പാക്കിസ്താനികളുമായ നൂറ് കണക്കിനാളുകൾ എത്തി.

മെയ് എട്ട് മുതൽ അരംഭിച്ച ടൂർണമെന്റിൽ സലാലയിലെ ആറ് പ്രമുഖ സ്‌കൂൾ ടീമുകളാണ് പങ്കെടുത്തത്. ബ്രട്ടീഷ് സ്‌കൂൾ, പയനീർ സ്‌കൂൾ, പക്കിസ്താൻ സ്‌കൂൾ, ബിർള സ്‌കൂൾ, യുണൈറ്റഡ് ഇലവൻ, ഫാസ് അക്കാദമി ടീം എന്നിവരാണ് മാറ്റുരച്ചത്. ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി സുഫിയാനെ തെരഞ്ഞെടുത്തു. ഷഫി ഹുസൈനാണ് മാൻ ഓഫ് ദി സിരീസ്. മിർസ ഫുർഖാനെ മികച്ച ബാറ്റ്‌സ്മാനായും സുഫിയാനെ മികച്ച ബൗളറായും തെരഞ്ഞെടുത്തു.

വിജയികൾക്ക് ജി. ഗോൾഡ് ഡയറക്ൾടർ റിഫാ റസാഖ് , ഡോ: കെ.സനാതനൻ, സന്ദീപ് ഓജ, കെ.എം.സി.സി. പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി , ഇഖ് റ ഹുസൈൻ, ഡോ:നിഷ്താർ, ജി.സലിം സേട്ട് , സദഖത്തുല്ലാഹ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സലാലയിലെ പത്തോളം സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ച് സെപ്തംബർ അവസാനത്തിൽ വിപുലമായ ഫുട്‌ബോൾ ടൂർണമെന്റ് വിദ്യാർഥികൾക്കായി ഒരുക്കുമെന്ന് ഫാസ് അക്കാദമി ഡയറക്ടർ ജംഷാദ് അലി പറഞ്ഞു. അമീർ കല്ലാച്ചി, മഹീൻ, വിജയ്. ദിവ്യ, സുബൈർ കെ.പി, സഫ് വാൻ , ദേവിക എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News