ഹൈമയിലെ അപകടം: മരിച്ചത് യു.പി സ്വദേശികൾ, സംഭവം സലാല കണ്ട് മടങ്ങവെ

Update: 2025-02-01 10:58 GMT
Editor : Thameem CP | By : Web Desk

സലാല: ഒമാനിലെ ഹൈമയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത് യു.പി സ്വദേശികൾ. ദീർഘകാലം സലാലയിൽ ജോലി ചെയ്ത  മനോജും കുടുംബവും, അദ്ദേഹത്തിന്റെ സുഹൃത്തും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഹൈമക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുള്ള ട്രെയിലറിൽ ഇടിച്ച് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മനോജിന്റെ സുഹൃത്തായ രാം മോഹനും കുടുംബവും ബ്രട്ടീഷ് പൗരത്വമുള്ള യു.പിക്കാരാണ്. യു.കെയിൽ നിന്നെത്തിയ ഇവരെ സലാല കാണിച്ച് തിരിച്ച് മസ്‌കത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടം. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Advertising
Advertising

മനോജിന്റെ ഭാര്യ കമലേഷ് ബെരിയ (46), രാം മോഹന്റെ ഭാര്യ ഹേമ റാണി ( 54) മനോജിന്റെ ഭാര്യയുടെ സഹോദരന്റെ മകൻ ഇഷൻ ദേഷ്ബന്ധു (31) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 

മനോജിന്റെ മകൾ ദീക്ഷ (17), രാം മോഹന്റെ മകൻ പ്രിയങ്ക്, മരിച്ച കമലേഷ് ബെരിയയുടെ അമ്മ രാധറാണി എന്നിവർ ഗുരുതര പരിക്കുകളോടെ നിസ്‌വ ആശുപത്രിയിൽ ചികിത്സയിലാണ്. മനോജ്,രാം മോഹൻ എന്നിവർ ഹൈമ ആശുപത്രിയിലും ചികിത്സയിലാണെന്ന് സലാല എംബസി കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ അറിയിച്ചു. ദീർഘകാലം സലാലയിലുണ്ടായിരുന്ന മനോജും കുടുംബവും ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സജീവ ബന്ധമുണ്ടായിരുന്നവരാണ്.രണ്ട് വർഷം മുമ്പാണ് ഇവർ ജോലി ആവശ്യാർത്ഥം മസ്‌കത്തിലേക്ക് മാറിയത്. മരണപ്പെട്ടവർക്ക് ഡോ.കെ.സനാതനൻ ആദരാഞ്ജലി അർപ്പിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News