സലാല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; അഞ്ചുപേർ മരിച്ചു

മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ തിരച്ചറിയാനായിട്ടില്ല.

Update: 2023-06-28 00:41 GMT

സലാല: ഹൈമ തുംറൈത്ത് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടച്ച് കത്തിയതിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. മസ്‌കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് അപകടം. മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ തിരച്ചറിയാനായിട്ടില്ല.

മസ്‌കത്തിൽനിന്ന് രാവിലെ സലാലയിലേക്ക് പുറപ്പെട്ട ഒരു കുടുംബത്തെ കുറിച്ച് ഇതുവരെ വിവരമില്ല. ഇവർ ബോംബെ സ്വദേശികളാണ്. എന്നാൽ ഇവർ തന്നെയാണോ അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. മ്യതദേഹങ്ങൾ തുംറൈത്ത് ആശുപത്രിയിലുണ്ടെന്ന് സാമൂഹ്യ പ്രവർത്തകൻ ഷജീർഖാൻ പറഞ്ഞു. മൃതദേഹങ്ങളിലൊന്ന് സ്ത്രീയുടേതാണ്. അപകടത്തിന്റെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News