വനിത കൂട്ടായ്മ ഹെർ സലാല ഓണാഘോഷം സംഘടിപ്പിച്ചു
പായസ മത്സരം, ഫാഷൻ ഷോ, ഓണസദ്യ, കലാ പരിപാടികൾ എന്നിവ നടന്നു
സലാല: വനിത കൂട്ടായ്മ ഹെർ സലാല ഓണാഘോഷം സംഘടിപ്പിച്ചു. ഒമാനി വിമൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഓണ സദ്യയും വിവിധ കലാ പരിപാടികളും നടന്നു. കൺവീനർ ഷാഹിദ കലാം, കോ കൺവീനർ ഡോ. സമീറ സിദ്ദീഖ് , പിന്നണി ഗായിക ഡോ. സൗമ്യ സനാതനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഘോഷങ്ങളുടെ ഭാഗമായി നേരത്തെ ലുലു ഹൈപ്പർ മാർക്കറ്റിൽ പായസ മത്സരവും ഫാഷൻ ഷോയും സംഘടിപ്പിച്ചിരുന്നു. പായസ മത്സരത്തിൽ റഹാന ഷബീബ് ഒന്നാം സ്ഥാനവും ശ്രീനിതാ സാജൻ രണ്ടാം സ്ഥാനവും പ്രിയ ജോഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാഷൻ ഷോയിൽ അനുഷ്‌ക സന്തോഷ് ഒന്നാം സ്ഥാനവും ലക്ഷ്യ നായർ രണ്ടാം സ്ഥാനവും ആദം ജമീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോഡിനേറ്റർ അനിത അജിത്ത്, വൃന്ദ അനിൽ, ശോഭാ മുരളി, റീന ജാഫർ തുടങ്ങിയവർ സംബന്ധിച്ചു. ഷാഫില അലി ഹാഷ്മി പരിപാടി നിയന്ത്രിച്ചു. ഡോ. അക്ഷര പ്രശാന്ത് നന്ദി പറഞ്ഞു.