മഴക്കാലത്തിനു മുന്നോടിയായി മുന്നൊരുക്കം വേണം; കുവൈത്തിലെ സ്കൂളുകൾക്ക് നിര്‍ദേശം

സ്കൂളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്താനും നിർദേശം നൽകി.

Update: 2022-11-06 18:24 GMT

മഴക്കാലത്തിനു മുന്നോടിയായി കുവൈത്തിലെ സ്കൂളുകളിൽ മുന്നൊരുക്കം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളാന്‍ വിദ്യാഭ്യാസ- ആസൂത്രണ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാദ് അൽ മുതൈരി പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഒസാമ അൽ സുൽത്താന് കത്തയച്ചു.

പരിസരം വൃത്തിയാക്കാനും ഫർണിച്ചറും കമ്പ്യൂട്ടറുകളും അഴുക്കിൽ നിന്ന് സംരക്ഷിക്കാനും സ്‌കൂൾ അധികാരികളോട് മന്ത്രാലയം നിർദേശിച്ചു. സ്കൂളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്താനും അധികൃതര്‍ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News