ഖത്തർ സെന്റര്‍ഫോര്‍ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഏഷ്യൻ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

മിഡിലീസ്റ്റിലെ ഏറ്റവും വലിയ മെഡിക്കല്‍ ക്യാമ്പായി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിനെ ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുണ്ട്

Update: 2023-06-07 18:58 GMT
Advertising

ദോഹ: ഖത്തര്‍ സെന്‍റര്‍ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന പത്തൊന്‍പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. ഐന്‍ ഖാലിദ്ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ രാവിലെ ഏഴ് മണിക്ക് ക്യാമ്പ് തുടങ്ങും. രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തിലേറെ പേര്‍ക്കാണ് അവസരം. ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ചാണ് സി.ഐ.സി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മിഡിലീസ്റ്റിലെ ഏറ്റവും വലിയ മെഡിക്കല്‍ ക്യാമ്പായി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിനെ ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് നടക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് തുടര്‍ ചികിത്സയും ലഭ്യമാക്കും.

രാവിലെ 7 മണിക്ക് തുടങ്ങി വൈകിട്ട് 6 വരെ നീളുന്ന ക്യാമ്പില്‍ 120 ഓളം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഉച്ചയ്ക്ക് ശേഷം ആരോഗ്യബോധവത്കരണ ക്ലാസുകളും നടക്കും. ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിഷയങ്ങളിലാണ് ബോധവത്കണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എച്ച്എംസി പ്രതിനിധി ഇസ്ഹാഖ് അഹമ്മദ് സഈദ് , പി.എച്ച്.സി.സി പ്രതിനിധി ഡോക്ടര്‍ മുഹമ്മദ് സുഹൈല്‍,ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് ഭാരവാഹികളായ ഡോക്ടര്‍ ബിജു ഗഫൂര്‍,ഡോക്ടര്‍ മഖ്തൂ അസീസ്, സി.ഐ.സി നേതാക്കളായ കെസി അബ്ദുല്‍ലത്തീഫ്, റഷീദ് അഹ്മദ് ടി.എസ്, മുഹമ്മദ് അലി,പി.പി റഹീം, എന്നിവര്‍ പങ്കെടുത്തു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News