ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് ദോഹയില്‍ തുടക്കം

ദോഹ കോര്‍ണീഷ്, അല്‍ ബിദ പാര്‍ക്ക് എന്നിവിടങ്ങളിലായി ഡിസംബര്‍ 17 വരെ ഭക്ഷ്യമേള നീണ്ടുനില്‍ക്കും. മേളയോടനുബന്ധിച്ച് ദോഹയുടെ വിവിധ മേഖലകളില്‍ യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തി

Update: 2021-11-27 15:44 GMT

ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് ദോഹയില്‍ തുടക്കം. ദോഹ കോര്‍ണീഷ്, അല്‍ ബിദ പാര്‍ക്ക് എന്നിവിടങ്ങളിലായി ഡിസംബര്‍ 17 വരെ ഭക്ഷ്യമേള നീണ്ടുനില്‍ക്കും. മേളയോടനുബന്ധിച്ച് ദോഹയുടെ വിവിധ മേഖലകളില്‍ യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

പതിനൊന്നാമത് ഖത്തര്‍ ഇന്‍റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിനാണ് ദോഹയില്‍ തുടക്കമായത്. ദോഹ കോര്‍ണീഷില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ എയര്‍വേയ്സ് സിഇഒയും ഖത്തര്‍ ടൂറിസം ചെയര്‍മാനുമായ അക്ബര്‍ അല്‍ ബേകിര്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. തത്സമയ കുക്കിങ്, മാജിക് ഷോ, യൂണിസൈക്കിള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ തുടങ്ങി വിപുലവും വര്‍ണാഭവുമായ ചടങ്ങുകളാണ് മേളയോടനുബന്ധിച്ച് നടന്നത്. 

Advertising
Advertising

ഡിസംബര്‍ 3 വരെ ദോഹ കോര്‍ണീഷിലും പിന്നീട് ഡിസംബര്‍ 17 വരെ അല്‍ ബിദ പാര്‍ക്കിലുമാണ് മേള നടക്കുക. സാംസ്കാരിക വൈവിധ്യങ്ങളുടെ ഉത്സവമാണ് മേളയെന്നും ഇതുവഴി ഭക്ഷ്യപാനീയ വാണിജ്യരംഗത്ത് ഖത്തര്‍ സുപ്രധാന നേട്ടം കൈവരിക്കുമെന്നും അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. ആഗോള പ്രശസ്തരായ 16 ഷെഫുമാരുള്‍പ്പെടെ 22 പാചക വിദഗ്ദ്ധരുടെ സാന്നിധ്യമാണ് മേളയുടെ പ്രത്യേകത. ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 11 വരെയും വെള്ളി ശനി ദിവസങ്ങളില്‍ മൂന്ന് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുമാണ് മേളയുടെ പ്രവര്‍ത്തന സമയം.

സന്ദര്‍ശകര്‍ക്ക് നയനാനന്ദകരമായ അനുഭവം സമ്മാനിക്കുന്ന ദോഹ ലൈറ്റ്സ് ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് കോര്‍ണീഷില്‍ അരങ്ങേറും. നവംബര്‍ മുപ്പത് മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിന്‍റെ പ്രധാന ആഘോഷ നഗരിയും കൂടിയാണ് ഭക്ഷ്യമേള നടക്കുന്ന ദോഹ കോര്‍ണീഷ്. മേള സമാപിക്കുന്ന ഡിസംബര്‍ 18 വരെ കോര്‍ണീഷ് റോഡില്‍ വാഹന ഗതാഗതം വിലക്കിയിട്ടുണ്ട്. ഒപ്പം എ, ബി, സി റിങ് റോഡുകള്‍, സബാഹ് അഹമ്മദ് കോറിഡോര്‍ ഉള്‍പ്പെടെ വിവിധ റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. 


Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News