ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വീണ്ടും അവസരം

ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ റാൻഡം നറുക്കെടുപ്പ് ഇല്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം.

Update: 2022-03-21 15:29 GMT

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരാധകർക്ക് വീണ്ടും അവസരം. മാർച്ച് 23 മുതൽ 29 വരെയാണ് ഓൺലൈൻ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ടിക്കറ്റിന് അപേക്ഷിക്കാൻ ഫിഫ അവസരമൊരുക്കിയത്.

ആദ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ റാൻഡം നറുക്കെടുപ്പ് ഇല്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ഉറപ്പാക്കാം. ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ പണമടയ്ക്കുകയും വേണം. ടിക്കറ്റ് ഉറപ്പായതിന്റെ കൺഫർമേഷൻ മെസേജും ഉടൻ ലഭിക്കും. ബുധനാഴ്ച ഖത്തർ സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യൻ സമയം വൈകീട്ട് 3.30) മുതൽ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഈ ഘട്ടത്തിൽ എത്ര ടിക്കറ്റ് ലഭ്യമാക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News