അറബ് ലോകത്തെ ജീവിത നിലവാര സൂചികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്

യുഎഇ രണ്ടാമതും കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്

Update: 2022-01-04 16:32 GMT

അറബ് ലോകത്തെ ജീവിത നിലവാര സൂചികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക്-ടാങ്ക്ഏജന്‍സി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 20 അറബ് രാജ്യങ്ങളില്‍ നടത്തുന്ന സര്‍വേയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഖത്തര്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. യുഎഇ രണ്ടാമതും കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്. സൌദി അറേബ്യ ആറാം സ്ഥാനത്താണ്.

കോവിഡ് പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, ജനാധിപത്യം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ജീവിത നിലവാരവുമായി ബന്ധപ്പെട്ട 15 മാനദണ്ഡങ്ങളെ‌ അടിസ്ഥാനമാക്കിയിരുന്നു സര്‍വെ. സര്‍വെ പ്രകാരം ഗള്‍ഫ് അറബ് രാജ്യങ്ങള്‍ മറ്റു അറബ് രാജ്യങ്ങളേക്കാള്‍ പുരോഗതി കൈവരിക്കുന്നതായും കണ്ടത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News