അത്‌ലറ്റിക്‌സ് ഫോട്ടോഗ്രാഫ് ഓഫ് ദ ഇയര്‍ പുരസ്‌കാരം; പട്ടികയിൽ മലയാളിയും

ഖത്തര്‍ ഒളിമ്പിക്സ് കമ്മറ്റിയുടെ ഫോട്ടോഗ്രഫി അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്

Update: 2023-01-18 19:18 GMT
Editor : banuisahak | By : Web Desk

ലോക അത്ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റിക്‌സ് ഫോട്ടോഗ്രാഫ് ഓഫ് ദ ഇയര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് മലയാളിയും.ഖത്തറിലെ സ്പോര്‍ട്സ് ഫോട്ടോഗ്രാഫറായ വിനോദ് ദിവാകരന്‍ എടുത്ത ചിത്രമാണ് മത്സരത്തിന്റെ ഭാഗമായത്. കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന ഡയമണ്ട് ലീഗിലെ ഹൈജംപ് മത്സരത്തിനിടെയാണ് ലോകശ്രദ്ധ നേടിയ ചിത്രം വിനോദ് ദിവാകരന്‍ പകര്‍ത്തിയത്. 

ഐഎഎഫിന്റെ കീഴില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരത്തിലേക്ക് അയക്കാന്‍ കഴിയുക. ഖത്തര്‍ ഒളിമ്പിക്സ് കമ്മറ്റിയുടെ ഫോട്ടോഗ്രഫി അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് സംഘാടകരായിരുന്ന സുപ്രീംകമ്മിറ്റിക്കോ കീഴിലുള്ള ഇന്‍സൈഡ് ഖത്തറിലാണ് ജോലി ചെയ്തിരുന്നത്. ലോകകപ്പ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഇത് അവസരമൊരുക്കി. കൊല്ലം പട്ടാഴി സ്വദേശിയായ വിനോദ് 18 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്തുണ്ട്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News