ക്ലീൻ എനർജി; രണ്ട് വർഷത്തിനകം രണ്ട് സോളാർ എനർജി പ്ലാന്റുകൾ കൂടി സ്ഥാപിക്കും

Update: 2023-04-09 08:28 GMT

ക്ലീൻ എനർജി ദൗത്യവുമായി ഖത്തർ മുന്നോട്ട്. രണ്ട് വർഷത്തിനകം രണ്ട് സോളാർ എനർജി പ്ലാന്റുകൾ കൂടി സ്ഥാപിക്കും. 880 മെഗാവാട്ട് വൈദ്യുതിയാണ് പ്ലാന്റിന്റെ ശേഷി.

മിസഈദിലും റാസ് ലഫാനിലുമായാണ് രണ്ട് പുതിയ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുക. മിസഈദിൽ നിന്ന് 410 മെഗാവാട്ട് വൈദ്യുതിയും റാസ് ലഫാനിൽ നിന്ന് 470 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കും. രണ്ട് വർഷത്തിനകം പദ്ധതി പൂർത്തിയാകും. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഖത്തർ

എനർജിയുടെ നയത്തിന്റെ ഭാഗമായാണ് പ്ലാന്റുകൾ വരുന്നത്. ഒപ്പം കാർബൺ പുറന്തള്ളൽ കുറച്ച് ക്ലീൻ എനർജിക്ക് പ്രാധാന്യം നൽകുക എന്ന ഖത്തറിന്റെ പ്രഖ്യാപിത ലക്ഷ്യവുമുണ്ട്.

മേഖലയിലെ ഏറ്റവും വലിയ സോളാർ പദ്ധതിയും നിലവിൽ ഖത്തറിലാണ്. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള അൽകർസാ പദ്ധതിയുടെ ശേഷി 800 മെഗാവാട്ട് ആണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News