ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി വിപുലമായ സന്നാഹങ്ങളുമായി ദോഹ മെട്രോ

കോച്ചുകളുടെ എണ്ണം കൂട്ടി ഒരു ട്രെയിനിലെ പരമാവധി യാത്രക്കാരുടെ എണ്ണം 1,120 ആയി ഉയര്‍ത്തും

Update: 2024-01-11 19:24 GMT
Editor : Shaheer | By : Web Desk

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി വിപുലമായ സന്നാഹങ്ങളുമായി ദോഹ മെട്രോ. ദോഹ മെട്രോയുടെ മുഴുവന്‍ ട്രെയിനുകളും ടൂര്‍ണമെന്റ് സമയത്ത് സര്‍വീസ് നടത്തും. മെട്രോ പ്രവര്‍ത്തനസമയത്തില്‍ മാറ്റമുണ്ടാകില്ല.

ലോകകപ്പ് ഫുട്ബോളിനെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്ക് അനായാസ യാത്രയൊരുക്കി കയ്യടി നേടിയിരുന്നു ദോഹ മെട്രോ. ഏഷ്യന്‍ കപ്പിനും സമാനമായ സൌകര്യങ്ങളോടെ സജ്ജമാണ് മെട്രോ ടീം. മെട്രോയുടെ 110 ട്രെയിനുകളും ട്രാക്കിലിറക്കും.

റെഡ്ലൈനില്‍ കോച്ചുകളുടെ എണ്ണം കൂട്ടി ഒരു ട്രെയിനിലെ പരമാവധി യാത്രക്കാരുടെ എണ്ണം 1,120 ആയി ഉയര്‍ത്തും. മെട്രോ ട്രെയിനുകള്‍ക്കിടയിലെ ഇടവേള മൂന്ന് മിനുട്ടായി കൂറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Advertising
Advertising
Full View

ഉദ്ഘാടന മത്സരം നടക്കുന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ സര്‍വീസ് തുടങ്ങുന്നത് ഒഴിച്ചാല്‍ സമയക്രമത്തില്‍ മാറ്റമില്ല. യാത്രക്കാര്‍ക്ക് സൌജന്യ വൈഫൈയും മെട്രോ സ്റ്റേഷനുകളില്‍ ലഭ്യമാക്കുമെന്ന് ‌ദോഹ മെട്രോ അറിയിച്ചു.

Summary: 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News