ലോകകപ്പ് ഫുട്‌ബോൾ വേദിയിൽ പെരുന്നാൾ നമസ്‌കാരം ഒരുക്കി ഖത്തർ

റൊണാൾഡോ കളിച്ച വേദിയിൽ നമസ്‌കരിക്കാനായത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

Update: 2023-04-21 06:15 GMT

ദോഹ: ലോകകപ്പ് ഫുട്‌ബോൾ വേദിയായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പെരുന്നാൾ നമസ്‌കാരം ഒരുക്കി ഖത്തർ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പ് സ്റ്റേഡിയം പെരുന്നാൾ നമസ്‌കാരത്തിന് വേദിയാകുന്നത്.

ലോകകപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും ഖത്തറിൽ അതിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു സ്റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾ. സ്വദേശികളും പ്രവാസികളുമെല്ലാം ഒഴുകിയെത്തിയതോടെ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പലരും പുറത്തുനിന്നാണ് നമസ്‌കരിച്ചത്. ലോകകപ്പ് ആരവങ്ങൾ തീർത്ത വേദി ഒരിക്കൽ കൂടി കാണാനായതിന്റെ ആവേശത്തിലായിരുന്നു മിക്കവരും. നമസ്‌കാരത്തിന് പിന്നാലെ കുട്ടികൾക്കായി വിവിധ ഗെയിമുകളും സ്റ്റേഡിയത്തിന് സമീപം ഒരുക്കിയിരുന്നു.

സ്റ്റേഡിയത്തിലെ നമസ്‌കാരം വേറിട്ട അനുഭവമായിരുന്നുവെന്ന് ആളുകൾ പറഞ്ഞു. റൊണാൾഡോ കളിച്ച വേദിയിൽ നമസ്‌കരിക്കാനായത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News