ഇവന്റ് മേഖലയിലെ വിദഗ്ധൻ ഹരി നായർ ഖത്തറിൽ മരിച്ചു

പാലക്കാട് കല്ലടി സ്വദേശിയാണ്.

Update: 2025-03-22 02:37 GMT

ദോഹ: ഗൾഫ് മേഖലയിൽ ഇവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രധാന മലയാളി സാന്നിധ്യമായിരുന്ന ഹരി നായർ ( 50) മരിച്ചു. ഖത്തറിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. പാലക്കാട് കല്ലടി സ്വദേശിയാണ്. നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷണലിലും ശേഷം ഖത്തറിൽ ക്ലാർക്ക് എവിഎൽ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു.

ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ​ഫാൻ ഷോകൾ, എ.ആർ റഹ്മാൻ, ബ്രയാൻ ആഡംസ് എന്നിവർ ഉൾപ്പെടെ വമ്പൻ സംഗീത പരിപാടികൾ എന്നിവയിലൂടെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു. ഫിഫ ലോകകപ്പ് ഫാൻ സോൺ ഉൾപ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. മീഡിയവൺ ഖത്തറിൽ സംഘടിപിച്ച വിവിധ പരിപാടികലിലും ഭാഗമായി.

അസുഖബാധിതനായി ഏതാനും ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News