ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം; ആവശ്യം പരിഗണിക്കുമെന്ന് പ്രവാസി ക്ഷേമബോര്‍ഡ്

പ്രവാസികളുടെ ദീര്‍ഘകാലമായി തുടരുന്ന യാത്രപ്രശ്നങ്ങള്‍, കേസുകള്‍, പുനരധിവാസ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Update: 2023-07-14 19:43 GMT
Editor : anjala | By : Web Desk

ദോഹ: ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്ന പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്ന് പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുല്‍ ഖാദര്‍. ദോഹയില്‍ പ്രവാസി സംഘടനാ നേതാക്കളുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ദീര്‍ഘകാലമായി തുടരുന്ന യാത്രപ്രശ്നങ്ങള്‍, കേസുകള്‍, പുനരധിവാസ നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയിലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അറിയിച്ച ചെയര്‍മാന്‍ ക്ഷേമനിധി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ എല്ലാ സംഘടനകളുടെയും സഹകരണം അഭ്യര്‍ഥിച്ചു.

Advertising
Advertising
Full View

കേരള ക്ഷേമനിധി ബോര്‍ഡിന്റെയൂം ഖത്തര്‍ സംസ്‌കൃതിയുടെയും ആഭിമുഖ്യത്തിലാണ് കെ വി അബ്ദുല്‍ ഖാദറും ഖത്തറിലെ പ്രവാസി സംഘടനാ നേതാക്കളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. കെഎംസിസി, ഖത്തര്‍ ഇന്‍കാസ്, ഒഐസിസി ഇന്‍കാസ്, കള്‍ച്ചറല്‍ ഫോറം, കെബിഎഫ്, തുടങ്ങി ഖത്തറിലെ 21 സംഘടനാ പ്രതിനിധികളുമായാണ് പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുല്‍ ഖാദര്‍ സംവദിച്ചത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News