ഖത്തറിൽ ജനീവ മോട്ടോർ ഷോ ഒക്ടോബറിൽ; 30 അന്താരാഷ്ട്ര ബ്രാൻഡുകൾ പങ്കെടുക്കും

ഒക്ടോബർ അഞ്ച് മുതൽ 14 വരെയാണ് ഷോ നടക്കുന്നത്.

Update: 2023-07-25 18:49 GMT

ദോഹ: ഖത്തറിലെ വാഹനപ്രേമികൾ കാത്തിരിക്കുന്ന ജനീവ മോട്ടോർ ഷോയിൽ 30 അന്താരാഷ്ട്ര ബ്രാൻഡുകൾ പങ്കെടുക്കും. 10 തകർപ്പൻ കാറുകൾ ഷോയിൽ പുറത്തിറക്കും. ഒക്ടോബർ അഞ്ച് മുതൽ 14 വരെയാണ് ഷോ നടക്കുന്നത്. ആഗോള തലത്തിൽ തന്നെ കാർ പ്രേമികൾ കാത്തിരിക്കുന്ന മോട്ടോർ ഷോകളിലൊന്നാണ് ജനീവ മോട്ടോർ ഷോ. സ്ഥിരം വേദിയായ സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇതാദ്യമായാണ് ജിംസ് മറ്റൊരു രാജ്യത്തെത്തുന്നത്.

ഖത്തറിലെയും ജി.സി.സിയിലെയും കാർ പ്രേമികളുടെ ഹൃദയം നിറക്കുന്ന കാഴ്ചകളാകും ഡി.ഇ.സി.സിയിലെ പ്രദർശന വേദിയിൽ ഒരുക്കുക. 30 ബ്രാൻഡുകൾ പങ്കാളികളാകുന്ന പ്രദർശനത്തിൽ അത്യാധുനിക കാറുകൾ പരിചയപ്പെടാൻ അവസരമുണ്ടാകും. നൂറ് വർഷത്തിലേറെ പഴക്കമുണ്ട് ജനീവ മോട്ടോർ ഷോക്ക്. പ്രധാന വേദിയായ ഡി.ഇ.സി.സിക്ക് പുറമെ മറ്റു അഞ്ച് വേദികൾ കൂടി സജ്ജീകരിക്കുന്നുണ്ട്. ഒക്ടോബർ അഞ്ച് മുതൽ 14 വരെയുള്ള 10 ദിവസത്തിനിടെ രണ്ട് ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

Advertising
Advertising

കാർ ഡിസൈനിങ്ങിന്റെ ഭാവി സംബന്ധിച്ച ചർച്ച, സീ ലൈനിൽ ഓഫ്‌റോഡ് ഡ്രൈവിങ്. ലുസൈൽ ഇന്റർ നാഷണൽ സർക്യൂട്ടിൽ റൈഡ് തുടങ്ങി വ്യത്യസ്തമായ പരിപാടികൾ ജിംസിനോട് അനുബന്ധിച്ച് ഖത്തർ ടൂറിസം ഒരുക്കിയിട്ടുണ്ട്. ഏഴാം തിയ്യതി മുതലായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം. ഖത്തറിൽ ഫോർമുല വൺ ഗ്രാന്റ് പ്രീ നടക്കുന്നത് ഒക്ടോബർ ആറ് മുതൽ എട്ട് വരെയാണ്. ലോകത്തെ കാർപ്രേമികളുടെ സംഗമവേദിയായി മാറും ഈ ദിവസങ്ങളിൽ ഖത്തർ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News