ഖത്തര്‍ ലോകകപ്പ് വേദിയായ അല്‍ജുനൂബ് സ്റ്റേഡിയത്തിന് ജി.എസ്.എ.എസ് ഗോള്‍ഡന്‍ സര്‍ട്ടിഫിക്കറ്റ്

ഗ്ലോബൽ സസ്റ്റയ്നബിലിറ്റിയുടെ മൂന്ന് അംഗീകാരങ്ങളും നേടുന്ന ആദ്യ ലോകകപ്പ് വേദിയെന്ന റെക്കോഡും ഇതോടെ അൽ ജനൂബിന് സ്വന്തമായി

Update: 2022-04-13 16:32 GMT

ഖത്തര്‍ ലോകകപ്പിന്‍റെ പ്രധാന വേദികളിലൊന്നായ അല്‍ജുനൂബ് സ്റ്റേഡിയത്തിന് ജി.എസ്.എ.എസ് ഗോള്‍ഡന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പ്രവര്‍ത്തന മികവിനാണ് പുരസ്കാരം. ഗ്ലോബൽ സസ്റ്റയ്നബിലിറ്റിയുടെ മൂന്ന് അംഗീകാരങ്ങളും നേടുന്ന ആദ്യ ലോകകപ്പ് വേദിയെന്ന റെക്കോഡും ഇതോടെ അൽ ജനൂബിന് സ്വന്തമായി.

പ്രവര്‍ത്തന മികവിനുള്ള സാക്ഷ്യപത്രമായാണ് ഗ്ലോബല്‍ സസ്റ്റയ്നബിലിറ്റ് അസസ്മെന്‍റ് സിസ്റ്റം ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് അല്‍ജുനൂബ് സ്റ്റേഡിയത്തിന് ലഭിച്ചത്. നേരത്തെ സുസ്ഥിര രൂപകൽപന, പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ എന്നിവയിലെ മികവിന് നേരത്തെ തന്നെ ജി.എസ്.എ.എസ് സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു. അൽജനൂബ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്‍റ് ലെഗസി, ഫിഫ, ഗോർഡ് പ്രതിനിധികൾ പങ്കെടുത്തു.

Advertising
Advertising

ഖത്തറിന്‍റെ സുസ്ഥിരതാ നയത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് സുപ്രീംകമ്മിറ്റി സസ്റ്റയ്നബിലിറ്റി ഡയറക്ടര്‍ ബോദര്‍ അല്‍ മീര്‍ പറഞ്ഞു. സ്റ്റേഡിയത്തിനകത്തെ വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും ഉപയോഗം, മാലിന്യ സംസ്കരണം, വായുവിന്റെ നിലവാരം ഉപയോക്താക്കളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പരിസ്ഥിതി സൌഹൃദ സ്റ്റേഡിയങ്ങള്‍ എന്ന ആശയം ഖത്തറിന്‍റെ സ്വമേധയാ ഉള്ള തീരുമാനമായിരുന്നു. എന്നാല്‍ ഇനിയുള്ള ലോകകപ്പുകളിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് ഫിഫ സസ്റ്റയ്നബിലിറ്റി ആന്‍ഡ് എന്‍വിയോണ്‍മെന്‍ര് തലവന്‍ ഫ്രെഡറികോ അദിയേച്ചി പറഞ്ഞു -

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News