യുക്രൈനിലെ മലയാളികൾക്കായി ഖത്തറിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികളുടെ മക്കളടക്കം പഠനാവശ്യാർത്ഥവും മറ്റും യുക്രൈനിലുള്ള സാഹചര്യത്തിലാണ് കൾച്ചറൽ ഫോറം ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്.

Update: 2022-02-28 17:48 GMT

റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെ പ്രതിസന്ധിയിലായ മലയാളികൾക്ക് ബന്ധപ്പെടാനും നാട്ടിലെത്താനുള്ള സഹായം ഒരുക്കാനും പ്രവാസികൾക്കായി കൾച്ചറൽ ഫോറം ഹെൽപ്ഡെസ്ക് ആരംഭിച്ചു. ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി മലയാളികളുടെ മക്കളടക്കം പഠനാവശ്യാർത്ഥവും മറ്റും യുക്രൈനിലുള്ള സാഹചര്യത്തിലാണ് കൾച്ചറൽ ഫോറം ഹെൽപ് ഡെസ്ക് ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ നോർക്ക യുക്രൈൻ ഹെൽപ്പ് ഡെസ്ക്, ദൽഹിയിലെ കേരളാ ഹൌസ്, ജർമ്മനി, പോളണ്ട്, ഹംഗറി തുടങ്ങിയ യുക്രൈൻ അയൽ രാജ്യങ്ങളിലുള്ള പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ വിവരങ്ങൾ നൽകാനാണ് ഹെൽപ്പ് ഡെസ്ക് വഴി ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7020 7018, 7777 4746 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News