പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം

Update: 2023-09-04 20:12 GMT

ഖത്തറില്‍ വിവിധ കാരണങ്ങളാല്‍ ട്രാഫിക് വിഭാഗം പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണമെന്ന് നിര്‍ദേശം.

ഇതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തെ സമീപിക്കണം. പിഴയും ഗ്രൌണ്ട് ഫീസും അടയ്ക്കുന്നവര്‍ക്ക് വാഹനങ്ങളുമായി മടങ്ങാം.

അല്ലാത്ത പക്ഷം വാഹനങ്ങള്‍ പൊതുലേലത്തിന് വയ്ക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News