കഴിഞ്ഞ ഡിസംബറിൽ ഖത്തറിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വർധന; 40 ശതമാനം ജിസിസിയില്‍ നിന്ന്

ലോകകപ്പ് ഫുട്ബോളാണ് സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരാന്‍ കാരണം

Update: 2023-02-03 18:45 GMT

കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറിലേക്ക് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. രാജ്യത്തേക്കുള്ള ആകെ യാത്രക്കാരില്‍ 40 ശതമാനവും ജിസിസിയില്‍ നിന്നായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ഡിസംബറിൽ 613,612 സന്ദർശകരാണ് ഖത്തറിലെത്തിയത്. 2021 ഡിസംബറിലേതിനേക്കാള്‍ നാലിരട്ടിയാണിത്.

ലോകകപ്പ് ഫുട്ബോള്‍ ആണ് സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരാന്‍ കാരണം. ലോകകപ്പിനായി ആകെ 14 ലക്ഷത്തോളം ആരാധകര്‍ ഖത്തറിലെത്തിയെന്നാണ് കണക്ക്. ഡിസംബറില്‍ ഖത്തരിലെത്തിയവരില്‍ രണ്ടര ലക്ഷത്തോളം പേര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നാണ്.

Advertising
Advertising

മൊത്തം യാത്രക്കാരിൽ 373,699 പേർ വിമാന മാർഗമാണ് എത്തിയത്.കടൽ മാർഗം 7869 പേരും റോഡ് മാർഗം അതിർത്തി കടന്ന് 232,044 പേരുമെത്തി. മൊത്തം സന്ദർശകരിൽ 16 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽനിന്നാണ്.യൂറോപ്പില്‍ നിന്നും ഒരു ലക്ഷത്തിലേറെ പേര്‍ ഡിസംബര്‍ മാസം ഖത്തറിലെത്തി. ലോകകപ്പ് ഫുട്ബോളിന്റെ നോക്കൌട്ട് ഘട്ടത്തില്‍ ജിസിസി പൌരന്മാര്‍ക്ക് യാത്രാ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. ഇതാണ് ജിസിസിയില്‍ നിന്നുള്ളവരുടെ വരവ് കൂടാന്‍ കാരണം.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News