ഉപരാഷ്ട്രപതിയുമായി ജെ.കെ മേനോന്‍ കൂടിക്കാഴ്ച നടത്തി
ഖത്തറിലെ ഇന്ത്യന്‍ പ്രവാസ സമൂഹത്തെ കുറിച്ചും ഇന്ത്യന്‍ സംരംഭകരെ സംബന്ധിച്ച വിഷയങ്ങളിലും ഉപരാഷ്ട്രപതിയുമായി ജെ.കെ മേനോന്‍ ആശയങ്ങള്‍ പങ്കുവെച്ചു
ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ എബിഎന്‍ കോര്‍പ്പറേഷന്‍ ചേയര്‍മാനും, നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ സന്ദര്‍ശിച്ചു.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസ സമൂഹത്തെ കുറിച്ചും ഇന്ത്യന്‍ സംരംഭകരെ സംബന്ധിച്ച വിഷയങ്ങളിലും ഉപരാഷ്ട്രപതിയുമായി ജെ.കെ മേനോന്‍ ആശയങ്ങള്‍ പങ്കുവെച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് ഏറ്റവും സുരക്ഷിത രാജ്യമാണ് ഖത്തര്‍. പ്രവാസികള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ, ആദരവ്, തുടങ്ങിയ കാര്യങ്ങളില്‍ സന്തോഷവാനാണെന്നും ജെ.കെ.മേനോന്‍ ഉപരാഷട്രപതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാര്‍, പാർലമെന്റ് അംഗങ്ങളായ- സുശീൽ കുമാർ മോദി ,വിജയ് പാൽ സിംഗ് തോമർ,പി രവീന്ദ്രനാഥ് ) എന്നിവരെയും ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെക്ക് ജെ.കെ മേനോന്‍ സ്വാഗതം ചെയ്തു