ഖത്തറിലെ വേഗതയേറിയ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍ കതാറയില്‍

ഖത്തറിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍ കതാറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പത്ത് മിനുട്ട് കൊണ്ട് കാര്‍ മുഴുവൻ ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ളതാണ് പുതിയ സ്റ്റേഷന്‍.

Update: 2021-06-26 17:16 GMT

ഖത്തറിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍ കതാറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പത്ത് മിനുട്ട് കൊണ്ട് കാര്‍ മുഴുവൻ ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ളതാണ് പുതിയ സ്റ്റേഷന്‍.

രാജ്യത്തെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനാണ് സാംസ്കാരിക നഗരി കൂടിയായ കതാറയില്‍ പ്രവര‍്ത്തനം ആരംഭിച്ചത്. വൈദ്യുത ജല വകുപ്പായ കഹ്റാമ രാജ്യത്ത് സ്ഥാപിക്കുന്ന 19ാമത്തെ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനും കൂടിയാണിത്.

180 കിലോവാട്ട് ശേഷിയുള്ള സ്റ്റേഷന്‍ വഴി ഒരു കാര്‍ 10 മിനുട്ട് കൊണ്ട് ഫുള്‍ ചാര്‍ജ്ജ് ചെയ്യാമെന്ന് കഹ്റാമ പ്രസിഡന്‍റ് എഞ്ചിനീയര്‍ ഈസ്സാ ബിന്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. ഗതാഗത മന്ത്രാലയം ഖത്തര്‍ ഫൌണ്ടേഷന്‍ ഖത്തര്‍ മ്യൂസിയംസ് എന്നിവയുമായി ചേര്‍ന്ന് പുതിയ എട്ട് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ കൂടി ഉടന്‍ സ്ഥാപിക്കും.  

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News