കതാറ അറേബ്യന്‍ കുതിരമേള നാളെ സമാപിക്കും

ഫെബ്രുവരി ഒന്നിനാണ് കതാറ അറേബ്യന്‍ കുതിര മേള തുടങ്ങിയത്

Update: 2023-02-10 19:29 GMT
Editor : ijas | By : Web Desk

ദോഹ: കതാറ അറേബ്യന്‍ കുതിരമേള നാളെ സമാപിക്കും. ഫൈനല്‍ റൌണ്ട് മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നാല്‍പത് കോടിയോളം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനത്തുക. ഫെബ്രുവരി ഒന്നിനാണ് കതാറ അറേബ്യന്‍ കുതിര മേള തുടങ്ങിയത്. 18 രാജ്യങ്ങളില്‍ നിന്നായി 250 ലേറെ അറേബ്യന്‍ കുതിരകള്‍ വിവിധ മത്സരങ്ങളുടെ ഭാഗമായി.

ബുധനാഴ്ച മുതല്‍ ടൈറ്റില്‍ ഷോയാണ് നടക്കുന്നത്. ആകെ സമ്മാനത്തുകയായ 40 കോടി രൂപയില്‍ മികച്ച ആണ്‍, പെണ്‍ കുതിരകള്‍ക്ക് രണ്ടേകാല്‍ കോടി രൂപ വീതം സമ്മാനമായി ലഭിക്കും. കുതിരകളുടെ പ്രായത്തിന് അനുസരിച്ച് വിവിധ മത്സരങ്ങളാണ് കതാറ അറേബ്യന്‍ കുതിര മേളയില്‍ നടക്കുന്നത്. കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന മേള ആസ്വദിക്കാന്‍ വിദേശത്ത് നിന്നടക്കം നിരവധി പേര്‍ എത്തുന്നുണ്ട്. ഇത്തവണ ‌അറേബ്യന്‍ കുതിരകളുടെ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിന്‍റെ വേദിയും ഖത്തറാണ്. ഡിസംബറിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News