കെ.സി അബ്ദുറഹിമാൻ ഖത്തറിൽ അന്തരിച്ചു.

ജമാഅത്തെ ഇസ്ലാമി മുൻ അമീർ കെ.സി അബ്ദുല്ല മൗലവിയുടെ മകനാണ് കെ.സി അബ്ദുറഹിമാൻ.

Update: 2024-03-26 07:00 GMT

ദോഹ -ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ ആയിരുന്ന കെ.സി അബ്ദുറഹ്‌മാൻ ഖത്തറിൽ മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.69 വയസായിരുന്നു.

ജമാഅത്തെ ഇസ്ലാമി മുൻ അമീർ കെ.സി അബ്ദുല്ല മൗലവിയുടെ മകനാണ്.

ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, മലയാളി അസോസിയേഷൻ

എക്‌സിക്യൂട്ടീവ് മെമ്പർ , സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സജീവ പ്രവർത്തകൻ തുടങ്ങി സാമൂഹ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു.കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അബ്ദുറഹ്‌മാൻ 40 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയാണ്.ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

വക്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News