കോട്ടയം സ്വദേശി ഖത്തറിൽ മരിച്ചു

താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ആണ് മരിച്ചത്

Update: 2025-05-28 17:08 GMT

ദോഹ: കോട്ടയം വെളിയന്നൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു. താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഗോപാലൻ പുത്തൻപുരക്കൽ. മാതാവ്: സുമതി വെട്ടുകാട്ടിൽ. ഭാര്യ: അശ്വതി സഹദേവൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News