കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

നന്തി സ്വദേശിയായ റഊഫ് അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് നാട്ടിൽനിന്ന് ഖത്തറിൽ തിരിച്ചെത്തിയത്

Update: 2022-08-20 11:21 GMT
Editor : Shaheer | By : Web Desk

ദോഹ: കോഴിക്കോട് നന്തി സ്വദേശി ഖത്തറിൽ മരിച്ചു. കുറ്റിക്കാട്ടിൽ അബൂബക്കറിന്റെ മകൻ അബ്ദുൽ റഊഫ് ആണ് മരിച്ചത്. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന റഊഫ് അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് നാട്ടിൽനിന്ന് ഖത്തറിൽ തിരിച്ചെത്തിയത്. ഫാത്തിമയാണ് മാതാവ്. ഭാര്യ ഷമീന. രണ്ട് മക്കളുണ്ട്: ലിയ ഫാത്തിമ. മെഹ്‌സ.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

Summary: Kozhikode Nandi native dies in Qatar due to heart attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News